തീരദേശ നിയമലംഘന പട്ടിക പ്രസിദ്ധീകരിച്ചു: ഹിയറിങ് 21 ന്


കാസര്‍കോട്: ജില്ലയിലെ തീരദേശ നിയന്ത്രണ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത തീരദേശ നിയമലംഘനങ്ങള്‍ സംബന്ധിച്ച് 2019 ഡിസംബര്‍ 19 ന് ജില്ലാ കളകട്‌റുടെ നേൃത്വത്തില്‍ നടന്ന ഹിയറിങിന് ശേഷം പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീരദേശ നിയമലംഘനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള പട്ടിക ജില്ലാ വെബ്‌സൈറ്റായ സമമെൃഴീറ.ിശര.ശി ല്‍ പ്രസിദ്ധീകരിച്ചു.പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടതാണെന്ന് ആക്ഷേപമുള്ളവര്‍ അത് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് ഹാജരാകണം.പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള ഹിയറിങ് ജനുവരി 21 ന് ചെര്‍ക്കള ഐമാക്‌സ് ഓറിറ്റോറിയത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കും. 21 ന് രാവിലെ 10 മുതല്‍ കാസര്‍കോട്,കാഞ്ഞങ്ങാട്,നീലേശ്വരം നഗരസഭാ പരിധിയിലുള്ളവര്‍ക്കും ഉദുമ,മംഗല്‍പാടി പഞ്ചായത്തുകളിലുള്ളവര്‍ക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ തൃക്കരിപ്പൂര്‍,പള്ളിക്കര,ചെറുവത്തൂര്‍,ചെമ്മനാട്, പടന്ന,കുമ്പള എന്നീ ഗ്രാമ പഞ്ചായത്തുകളിലുള്ളവര്‍ക്കും ഹിയറിങ്ങില്‍ പങ്കെടുക്കാം.

Post a Comment

0 Comments