കാസര്‍കോട്: 2019-20 വര്‍ഷത്തെ ജില്ലാ ലീഗ് സി ഡിവിഷന് ക്രിക്കറ്റ് മല്‍സരങ്ങള്‍ ജനുവരി 20 ന് മാന്യ കെ. സി.എ സ്റ്റേഡിയത്തില്‍ ആരംഭിക്കും.
ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മല്‍സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടന മല്‍സരത്തില്‍ ഫ്രണ്ട്സ് തൈവളപ്പ് ഹീറോ ബ്രദേഴ്സ് ചൂരിയെ നേരിടും. ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലീഗ് ടൂര്‍ണമന്റ് കമ്മിറ്റി യോഗം മല്‍സര ക്രമങ്ങള്‍ക്ക് രൂപം നല്കി.
സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി നിയാസ്, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, അസീസ് പെരുമ്പള, സി. എം. എസ് ഖലീലുളള, ഹംസു ഉളിയത്തടുക്ക, നൗഫല്‍ ബ്ലൈസ്, അലി ബാച്ചലേഴ്സ്, അലി അറ്റ്ലസ് ആലംപാടി, കലന്തര്‍ നായന്മാര്മ്മൂല, ഖലീല്‍ ജാസ്, ശഫീഖ് ചാലക്കുന്ന്, ശാജഹാന്‍ ബംബ്രാണ, ശിഹാബ് കാഞ്ഞങ്ങാട്, നഹിമുദ്ധീന് നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments