വനിതാ ട്വന്റി20 ലോകകപ്പ്: ഹര്‍മന്‍പ്രീത് നയിക്കും


മുംബൈ: വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. ബംഗാളില്‍നിന്നുള്ള റിച്ച ഘോഷ് മാത്രമാണ് ടീമിലെ പുതുമുഖം. ഹരിയാണ സ്വദേശിയായ 15കാരി ഷെഫാലി വര്‍മ ടീമില്‍ ഇടംപിടിച്ചു.
ഫെബ്രുവരി 21 മുതല്‍ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ്. ഇക്കഴിഞ്ഞ ചാലഞ്ചര്‍ ട്രോഫിയിലെ മികച്ച പ്രകടനം 16കാരിയായ റിച്ചയ്ക്ക് ടീമില്‍ ഇടംനേടിക്കൊടുത്തു. ലോകകപ്പിനുമുമ്ബ് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും ഇന്ത്യയെ ഹര്‍മന്‍പ്രീത് നയിക്കും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും പരമ്പരയില്‍ കളിക്കുന്നുണ്ട്. 30കാരിയായ ഹര്‍മന്‍പ്രീത്, 2009മുതല്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നു. 100 ട്വന്റി കളിച്ച ആദ്യ ഇന്ത്യന്‍ താരവും ട്വന്റി 20യില്‍ സെഞ്ചുറി നേടിയ ആദ്യ വനിതാതാരവുമാണ് ഈ പഞ്ചാബുകാരി.
ലോകകപ്പ് ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, റിച്ച ഘോഷ്, തനിയ ഭാട്യ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, ശിഖ പാണ്ഡെ, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി.

Post a Comment

0 Comments