ഉത്തര്‍പ്രദേശില്‍ വാഹനാപകടം: 20 യാത്രക്കാര്‍ വെന്തുമരിച്ചു


ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ കനൗജിലെ ചിലോയി ഗ്രാമത്തിനടുത്താണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയില്‍ 46 യാത്രക്കാരുമായി പോയ സ്വകാര്യ സ്ലീപ്പര്‍ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊള്ളലേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ഫാറൂഖാബാദില്‍നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടമുണ്ടാകുമ്‌ബോള്‍ പലരും ഉറക്കത്തിലായിരുന്നു. വാതിലുകളും ജനലുകളും തുറക്കാന്‍ സാധിക്കാത്തതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
നാല് ഫയര്‍ എന്‍ജിനുകള്‍ അരമണിക്കൂര്‍ എടുത്താണ് തീ അണച്ചത്. 21 പേരെ സാഹസികമായി രക്ഷപ്പെടുത്തി. അപകടസമയത്ത് ബസില്‍ നിരവധിപേരുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായം നല്‍കാനുംനിര്‍ദേശിച്ചു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി.

Post a Comment

0 Comments