മവ്വല്‍ കപ്പ് 2020 സെവന്‍സ് ഫുട്‌ബോള്‍ എം.എഫ്.സി മേല്‍പ്പറമ്പ് ജേതാക്കള്‍


ബേക്കല്‍: മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബേക്കലിലെ ബെസ്റ്റ് ഇന്ത്യാ ഫ്‌ളെഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന എം.കെ. ബ്രദേര്‍സ് മവ്വല്‍ കപ്പ് 2020 എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാസ്‌ക് കുണിയയും (അല്‍ മദീന ചെറുപ്ലശ്ശേരി), എം.എഫ്.സി മേല്‍പ്പറമ്പും (മിഡിഗാര്‍ഡ് അരീക്കോട്) തമ്മില്‍ ഏറ്റുമുട്ടിയ വാശിയേറിയ മത്സരത്തില്‍ ഫാസ്‌ക് കുണിയക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടി എം.എഫ്.സി മേല്‍പ്പറമ്പ് ജേതാക്കളായി.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അബുലായി (അല്‍ മദീന ചെറുപ്ലശ്ശേരി), ഗോള്‍ കീപ്പറായി ഷാനു (അല്‍ മദീന ചെറുപ്ലശ്ശേരി), മികച്ച ഡിഫന്‍ഡറായി കില്ലര്‍ (മെഡിഗാള്‍ഡ് അരീക്കോട്), മികച്ച ഫോര്‍വേഡായി സഫീര്‍ (മെഡിഗാള്‍ഡ് അരീക്കോട്)എന്നിവരേയും തിരഞ്ഞെടുത്തു.
ജേതാക്കള്‍ക്കുള്ള ട്രോഫി മുഹമ്മദ്കുഞ്ഞി മാസൂമാ (എം.കെ ബ്രദേര്‍സ്) ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ എം.സി, വര്‍ക്കിങ് ചെയര്‍മാന്‍ അബ്ദുല്ല സുലൈമാന്‍ എന്നിവര്‍ ജേതാക്കളായ എം.എഫ്.സി മേല്‍പ്പറമ്പിന് മവ്വല്‍ കപ്പ് 2020 സമ്മാനിച്ചു.

Post a Comment

0 Comments