കാഞ്ഞങ്ങാട്: ദൈനംദിന കാര്യങ്ങള്‍ക്ക് പരസഹായം ആവശ്യമുള്ള 6500 ഓളം ആളുകള്‍ കാസര്‍കോട് ജില്ലയില്‍ ഉണ്ട്.
ഇവര്‍ക്കാവശ്യമായ പരിചരണം വീടുകളില്‍ തന്നെ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെ പാലിയേറ്റീവ് കെയര്‍ പരിചരണം തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും. ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും, ആരോഗ്യ. കേരളം കാസര്‍കോടിന്റെയും, ഹോസ്ദുര്‍ഗ്ഗ് ജനമൈത്രി പോലീസിന്റെയും നന്മയുടെയും സംയുക്താഭിമുഖ്യത്തില്‍ ഉണര്‍വ് 2020 പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനവും പാലിയേറ്റീവ് അംഗങ്ങള്‍ക്കുള്ള കലാമത്സരവും കാഞ്ഞങ്ങാട് എ.സി.കണ്ണന് നായര്‍ പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ. ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്മാന് എം.പി.ജാഫര്‍ അധ്യക്ഷനായി. നഗരസഭ ചെയര്മാന് വി.വി.രമേശന്, പി.കെ. സുധാകരന് മുഖ്യാതിഥിയാ യിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഹമ്മൂദ് മുറിയനാവി, കാഞ്ഞ ങ്ങാട് സി.ഐ കെ.വിനോദ്കുമാര്‍, എസ്.ഐ. എന്‍.പി.രാഘവന്, കെ.എന്‍.കീച്ചേരി, നാരായണന് എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ഷിജി ശേഖര്‍ സ്വാഗതവും ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. സയന നന്ദിയും പറഞ്ഞു.
0 Comments