ഇന്റര്‍ സ്‌കൂള്‍ ഡാന്‍സ് ഫെസ്റ്റ് നെസ്റ്റോത്സവ് 2020 സമാപിച്ചു


കരിവെള്ളൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള കരിവെള്ളൂര്‍ കൂക്കാനം നെസ്റ്റ് കോളേജ് നെസ്റ്റോത്സവ് 2020 സമാപിച്ചു.
സമാപന സമ്മേളനം ഉപ്പും മുളകും ടീമിലെ ഋഷി എസ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്‍മാന്‍ എം.പിഎ റഹീം അധ്യക്ഷത വഹിച്ചു. കലാസാംസ്‌ക്കാരിക രംഗത്ത് അരനൂറ്റാണ്ട് തിളങ്ങിനിന്ന മാടക്കാല്‍ കുഞ്ഞിരാമനെ ആദരിച്ചു.
ഇന്റര്‍ സ്‌കൂള്‍ ഡാന്‍സ് മത്സരത്തില്‍ ചീമേനി ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നും പിലിക്കോട് ഹയര്‍സെക്കന്ററി സ്‌കൂള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പ്രവചന മത്സരത്തില്‍ തൃക്കരിപ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അരുണ്‍ വി വിജയിച്ചു. മുഖ്യാതിഥികളായ ഉപ്പും മുളകും ടീമിലെ ജൂഹി റുസ്താഗി, അല്‍സാബിത്ത് തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പി.ചന്ദ്രന്‍ മാസ്റ്റര്‍, പി.എ. വി. അബൂബക്കര്‍, എ. ഗംഗാധരന്‍, ശ്രീദേവി.കെ, ചിത്രലേഖ.ഇ, അനിത.എം.വി, ലിജിത്ത്.എ, ജിത്തു.കെ.പി. അഷിതോഷ് വേണുഗോപാല്‍ തുടങ്ങിവര്‍ സംസാരിച്ചു.

Post a Comment

0 Comments