ജില്ലാജയിലില്‍ 2000 ഫ്രീഡം പേനകള്‍


ഹോസ്ദുര്‍ഗ്: ഹരിത കേരളം മിഷന്‍ ജനുവരി 21, 22 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന ശുചിത്വ സംഗമത്തിനു വേണ്ടി ജില്ലാജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച ഫ്രീഡം പേപ്പര്‍ പേനകള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണുവില്‍ നിന്ന് ഏറ്റുവാങ്ങി.
അസിസ്റ്റന്റ് സൂപ്രണ്ട് പി.ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.പി.ബിജു, കെ.സുമോദ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ശുചിത്വ സംഗമത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം മുന്‍സിപ്പാലിറ്റികളും ബേഡഡുക്ക, മടിക്കൈ, കിനാനൂര്‍-കരിന്തളം, ചെറുവത്തൂര്‍, പുല്ലൂര്‍-പെരിയ എന്നീ ഗ്രാമ പഞ്ചായത്തുകളും ജില്ലയെ പ്രതിനിധീകരിച്ച് അവതരണം നടത്തും . ഇതിനൊടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷനില്‍ മടിക്കൈ, ബേഡഡുക്ക എന്നിവിടങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ പറ്റിയ വസ്തുക്കളുടെ പ്രദര്‍ശനം ഉണ്ടാകും.

Post a Comment

0 Comments