വെയ്റ്റിങ് ഷെഡിന് കാവി പെയിന്റ്: 2 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് : പേരൂര്‍ ബസ് വെയ്റ്റിങ് ഷെഡിനു കാവി പെയിന്റടിച്ച രണ്ടു ബിജെപി പ്രവര്‍ത്തകരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചാംവയലിലെ സുമേഷ് (26), കോളിക്കാലിലെ സുമേഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാലു പേര്‍ക്കെതിരെയാണ് കേസ്. ജനുവരി 7 ന് ഉച്ചയ്ക്ക് 12.10 ന് ഇതുവഴി പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവംപോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. പോലീസിനെ കണ്ടതോടെ ഇവര്‍ ഹെല്‍മറ്റ് ധരിക്കാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോയതിനും കേസുണ്ട്.

Post a Comment

0 Comments