കൊറോണ വൈറസ്: മരണം 190 ആയിരത്തിലധികം പേര്‍ ചികിത്സയില്‍


ബീജിംഗ്: കൊറോണാ വൈറസ് ബാധ കൂടുതല്‍ പേരിലേക്കു കൂടിയെത്തിയതോടെ ചൈനയില്‍ മരണം സംഭവിച്ചവരുടെ പട്ടികയില്‍ 190 പേരായി. മരണ സംഖ്യയിലേക്ക് 38 പേര്‍ കൂടിയെത്തിയതോടെ കൊറോണാ ബാധിച്ചവരുടെ എണ്ണം 1000 ആയി ഉയര്‍ന്നു. കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കായി ചൈനീസ് ധനമന്ത്രാലയം 50 കോടി ഡോളര്‍(514 കോടി രൂപ) അനുവദിച്ചു. 19 രാജ്യങ്ങളിലായി 6,168 പേര്‍ ചികിത്സയിലാണ്. ഇവരില്‍ ആയിരത്തോളം പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്.
വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാളെ നാട്ടിലെത്തിച്ചേക്കും. രണ്ട് വിമാനങ്ങള്‍ക്കു വുഹാനിലിറങ്ങാന്‍ വിദേശകാര്യ മന്ത്രാലയം ചൈനയുടെ അനുമതി തേടി. വുഹാന്‍ അടങ്ങുന്ന ഹുബേയ് പ്രവിശ്യയില്‍നിന്നു ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈനീസ് അധികൃതരുമായി ഇന്ത്യന്‍ എംബസി ചര്‍ച്ച നടത്തുന്നുണ്ടെന്നു വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. മുംെബെ വുഹാന്‍ സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യക്ക് ഡി.ജി.സി. എ. അനുമതി നല്‍കിയിട്ടുണ്ട്. വുഹാനിലെ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യന്‍ പൗരന്മാരുമായി എംബസി ആശയ വിനിമയം നടത്തുന്നുണ്ട്. നടപടികള്‍ പൂര്‍ത്തിയായാല്‍ നാളെ തന്നെ വിമാനം അയയ്ക്കാനാണു തീരുമാനം.
ചൈനയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്. ജപ്പാനും അമേരിക്കയും ഇന്നലെ സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടി വ്യോമമാര്‍ഗ്ഗം എത്തിയിരുന്നു. 15,000 മുഖാവരണങ്ങള്‍, 50,000 കൈയുറകള്‍, 8,000 സംരക്ഷണ കണ്ണടകള്‍ എന്നിവയുമായാണു ജപ്പാന്‍ വിമാനം നാട്ടുകാരെ ഒഴിപ്പിക്കാന്‍ വുഹാനില്‍ ഇറങ്ങിയത്. തൊട്ടുപിന്നാലെ യു.എസ്. വിമാനവും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനെത്തി. വുഹാനിലെ അവസ്ഥ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.
നേപ്പാള്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ മുഖാവരണം ധരിച്ചു പൊതുഇടങ്ങളിലെത്തുന്നവരുടെ എണ്ണംകൂടി. ഹുബെയിലെ വുഹാന്‍ നഗരത്തിലാണ് വൈറസ് ആദ്യം കണ്ടെത്തിയത്. ഒരാഴ്ചകൂടി പിന്നിട്ടപ്പോഴേക്ക് വുഹാന്‍ പ്രേതനഗരം പോലെ ഒറ്റപ്പെട്ടു.
കൊറോണ വൈറസ്ബാധ നിയന്ത്രിക്കുന്നതിനുള്ള വലിയ പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനം ചൈന ഊര്‍ജിതമാക്കി. വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബെയ് പ്രവിശ്യയ്ക്കുള്ള അധികസഹായം ഉള്‍പ്പെടെയുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. സൈനിക ഡോക്ടര്‍മാരെയടക്കം 6,000 ആരോഗ്യ പ്രവര്‍ത്തകരെ െചെനീസ് സര്‍ക്കാര്‍ ഹുബെയ് സെന്‍ട്രല്‍ പ്രവിശ്യയിലേക്കു നിയമിച്ചു. യു.എ.ഇയിലേക്കു കൂടി രോഗം പടര്‍ന്നതായി ഇന്നലെ സ്ഥിരീകരിച്ചു.

Post a Comment

0 Comments