കാസര്‍കോട്: മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ് എസ്) നിരാലംബരായ കുടുംബങ്ങള്‍ക്ക് കാസര്‍കോട് ചാപ്റ്ററിന് കീഴില്‍ നിര്‍മ്മിച്ച ആദ്യ വീട് ജനുവരി 19 ന് അര്‍ഹരായവര്‍ക്ക് സമര്‍പ്പിക്കും.
നെല്ലിക്കട്ടയിലാണ് തണല്‍ കാരുണ്യ ഭവനം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എം.എസ്. എസ് സംസ്ഥാന പ്രസിഡണ്ട് സി.പി.കുഞ്ഞി മുഹമ്മദ് തക്കോല്‍ദാനം നിര്‍വ്വഹിക്കും. കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് സി.പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബേവിഞ്ച അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ.എം. പി.ഷാഫി ഹാജി, ജില്ലാ പ്രസിഡണ്ട് വി.കെ.പി ഇസ്മായില്‍ ഹാജി, സെക്രട്ടറി സി.എച്ച് സുലൈമാന്‍ തുട ങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന് സ്വാഗതവും കെ.സി ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ബേവിഞ്ച അബ്ദുല്ല (പ്രസിഡണ്ട്), ഷാഫി എ.നെല്ലിക്കുന്ന്, കെ.എം .അബ്ദുല്ല കുഞ്ഞി, ജലീല്‍ മുഹമ്മദ് കക്കണ്ടം (വൈസ് പ്രസിഡണ്ടുമാര്‍), മഹമൂദ് ഇബ്രാഹിം എരിയാല്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഹാരിസ് ബന്നു, ഫാറൂഖ് കാസ്മി, ഇബ്രാഹിം ചെര്‍ക്കള (സെക്രട്ടറിമാര്‍) കെ.സി ഇര്‍ഷാദ് (ട്രഷറര്‍).
0 Comments