പാക്കം കണ്ണംവയല്‍ വയല്‍ക്കോല മഹോത്സവം 18 ന് തുടങ്ങും


പെരിയ:പാക്കം കണ്ണംവയല്‍ വൈകുണ്ഠഗിരി വിഷ്ണു ക്ഷേത്രത്തില്‍ വയല്‍ക്കോല മഹോത്സവം 18,19, 20 തീയതികളില്‍ നടക്കും.
18 ന് രാത്രി ഏഴിന് ദീപാരാധന. തുടര്‍ന്ന് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ വിഷ്ണു സഹസ്രനാമ സ്‌തോത്ര പാരായണം. 9 ന് കുളിച്ചുതോറ്റം.10 ന് നാടകം അഗ്‌നി മുദ്ര. 19 ന് രാവിലെ 10 ന് വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങിലെത്തും. ഉച്ചയ്ക്ക് 1.30 ന് അന്നദാനം. വൈകുന്നേരം 5 ന് ഗുളികന്‍ തെയ്യം. രാത്രി എട്ടിന് കണ്ണം വയല്‍ കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി . ഒമ്പതിന് കുളിച്ചു തോറ്റം. രാത്രി 10 ന് പാക്കം കണ്ണംവയല്‍ ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ രതീഷ് കണ്ടടുക്കവും സംഘവും അവതരിപ്പിക്കുന്ന ഗാനമേള. 20 ന് രാവിലെ വിഷ്ണുമൂര്‍ത്തി തെയ്യം. ഉച്ചയ്ക്ക് 1.30 ന് അന്നദാനം. വൈകുന്നേരം 5 ന് ഗുളികനോടു കൂടി സമാപിക്കും.

Post a Comment

0 Comments