അടിവസ്ത്രത്തില്‍ 18 ലക്ഷത്തിന്റെ സ്വര്‍ണ്ണം


നെടുമ്പാശേരി: അടിവസ്ത്രത്തിന്റെ ഉളളില്‍ ഒളിപ്പിച്ച് സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി.
കൊല്ലം സ്വദേശി രേവന്ദ് രാജിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ബഹ്‌റൈനില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു ഇയാള്‍ യാത്ര ചെയ്തത്. അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റ് പിടിപ്പിച്ച് അതിനുള്ളിലാണ് സ്വര്‍ണമിശ്രിതം സൂക്ഷിച്ചത്. ഇയാളുടെ അടിവസ്ത്രത്തില്‍ നിന്നും 438 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് കണ്ടെടുത്തു. ഇതിന് ഏകദേശം 18 ലക്ഷം രൂപ വില വരും.

Post a Comment

0 Comments