17 വയസുകാര്‍ക്ക് ബുള്ളറ്റും സ്‌കൂട്ടറും: ആര്‍സി ഉടമകള്‍ക്കെതിരെ കേസ്


നീലേശ്വരം : 17 വയസുകാര്‍ക്ക് ബുള്ളറ്റും സ്‌കൂട്ടറും ഓടിക്കാന്‍ നല്‍കിയ ആര്‍സി ഉടമകള്‍ക്കെതിരെ കേസ്.
കെഎല്‍ 60 ഇ 5663 നമ്പര്‍ ബുള്ളറ്റ് ഉടമ കിനാനൂരിലെ ഹക്കീം, കെഎല്‍ 79, 4045 നമ്പര്‍ സ്‌കൂട്ടര്‍ ഉടമ ചായ്യോത്തെ പി.അലിഷ എന്നിവര്‍ക്കെതിരെയാണു നീലേശ്വരം പോലീസ് കേസടുത്തത്. ചോയ്യംകോടു നിന്നു നീലേശ്വരത്തേക്കു വരുന്നതിനിടെ ഇന്നലെ വൈകിട്ട് ആറോടെ ചായ്യോത്താണ് ഇരു വാഹനങ്ങളും പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നീലേശ്വരം എസ്‌ഐ, കെ.വി.രാജീവ് കുമാറാണ് ഇരു വാഹനങ്ങളും പിടികൂടിയത്. വാഹനം ബന്തവസിലെടുത്ത് കുട്ടികളെ വീട്ടിലെത്തിച്ച ശേഷം ആര്‍സി ഉടമകള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments