ബീഡിതൊഴിലാളികളുടെ പോസ്റ്റോഫീസ് മാര്‍ച്ച് 17 ന്


കാഞ്ഞങ്ങാട്: ബീഡിതൊഴിലാളികള്‍ക്ക് കേന്ദ്ര വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നുള്ള ഭവന നിര്‍മ്മാണ പദ്ധതി പുന:സ്ഥാപിക്കുക, വര്‍ഷംതോറും ബീഡിതൊഴിലാളികളുടെ കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുടര്‍ന്നും നല്‍കുക, ചികിത്സാസഹായം വര്‍ദ്ധിപ്പിക്കുക, തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, ബീഡിതൊഴിലാളികളെ ജീവിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നീ പോസ്റ്റോഫീസുകള്‍ക്ക് മുമ്പില്‍ ജനുവരി 17 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ ബീഡിതൊഴിലാളി സംയുക്തട്രേഡ് യൂണിയന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനങ്ങള്‍ സി.ഐ.ടി.യു നേതാവ് കെ.ബാലകൃഷ്ണന്‍ വിശദീകരിച്ചു. ടി.കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. പി.എന്‍.ആര്‍.അമ്മണ്ണറായ, കെ.വി.ശശി, ടി.അബ്ദുള്‍ റഹിമാന്‍ മേസ്ത്രി, ടി.കുട്ട്യന്‍, ഡി.വി.അമ്പാടി, കെ.സുകുമാരന്‍, പി.നാരായണന്‍, കെ.വി.കുഞ്ഞമ്പാടി എന്നിവര്‍ സംസാരിച്ചു. ജനുവരി 17 ന് കേന്ദ്ര ഗവണ്‍മെന്റിന്റെ ആഫീസുകള്‍ക്ക് മുമ്പില്‍ നടക്കുന്ന മാര്‍ച്ചിലും ധര്‍ണ്ണയിലും മുഴുവന്‍ ബീഡിത്തൊഴിലാളികളും സംബന്ധിക്കണമെന്ന് സംയുക്ത ട്രേഡ് യൂനിന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments