താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം 15 ന്


രാജപുരം: ജനങ്ങളുടെ ചിരകാല അഭിലാഷം പൂവണിയുന്നു താലൂക്ക് ആശുപത്രി പ്രഖ്യാപനവും, പുതിയ കെട്ടിട ഉദ്ഘാടനവും ഫെബ്രൂവരി 15 ന് നടക്കും.
സംഘാടക സമിതി രൂപികരണ യോഗം മുന്‍ എംപി പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി. കോടോം- ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി സുധാകരന്‍, ബ്ലോക്ക് മെമ്പര്‍മാരായ ടി ബാബു, പി ജി ദേവ്, ഷാഹിത കൊട്ടോടി, ഫാ ജോര്‍ജ്ജ് പുതിപറമ്പില്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍, ടി കോരന്‍, ഷാലുമാത്യു, ബാബു കദളിമറ്റം, എച്ച് വിഘ്‌നോശ്വരഭട്ട്, പ്രസ്‌ഫോറം പ്രസിഡന്റ് എ കെ രാജേന്ദ്രന്‍, ടി കെ നാരായണന്‍, എന്‍ മധു, പി എ ജോസഫ്, ബി എ ബേബി പനത്തടി, എ ജെ ആന്‍ഡ്രൂസ്, എം യു തോമസ്, സി ഇബ്രാഹിം, പി ഗീത, സ്റ്റാഫ് സെക്രട്ടറി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ സി സുകു സ്വാഗതവും പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി രാജന്‍ (ചെയര്‍മാന്‍), സി സുകു (കണ്‍വീനര്‍), വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍: പോഗ്രാം ത്രോസ്യമ്മ ജോസഫ് ( ചെയര്‍മാന്‍), കെ വേണുഗോപാലന്‍ (കണ്‍വീനര്‍), സ്വീകരണം ടി കെ നാരായണന്‍ (ചെയര്‍മാന്‍), കുഞ്ഞികൃഷ്ണന്‍ (കണ്‍വീനര്‍), ഫിനാന്‍സ് പി ജി മോഹനന്‍ (ചെയര്‍മാന്‍), ഷാലുമാത്യു (കണ്‍വീനര്‍), പബ്ലിസിറ്റി എ കെ രാജേന്ദ്രന്‍ (ചെയര്‍മാന്‍) സി കുഞ്ഞിക്കണ്ണന്‍ (കണ്‍വീനര്‍).

Post a Comment

0 Comments