പുഴ മണല്‍ കടത്ത്: ലോറി ഡ്രൈവര്‍ക്ക് 15,000 രൂപ പിഴ


കാഞ്ഞങ്ങാട് : പുഴമണല്‍ കടത്തിനിടെ പോലീസിന്റെ പിടിയിലായ ലോറി ഡ്രൈവര്‍ക്ക് 15,000 രൂപ പിഴയും കോടതി പിരിയും വരെ തടവും.
ചട്ടഞ്ചാല്‍ മുണ്ടോള്‍ ഹൗസില്‍ ബി.കെ.അബ്ദുല്‍ മജീദിനെ (29) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പിഴയടപ്പിച്ചത്. 2017 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് കേസിനാസ്പദമായ സംഭവം. പനയാല്‍ നെല്ലിയടുക്കം ബട്ടത്തൂരില്‍ രാത്രികാല പരിശോധനയ്ക്കിടെ ചന്ദ്രപുരത്താണ് കെഎല്‍ 14 കെ 7262 നമ്പര്‍ ടിപ്പര്‍ ലോറിയില്‍ പുഴ മണലുമായി അബ്ദുല്‍ മജീദ് പിടിയിലായത്. ബേക്കല്‍ പോലീസാണ് കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Post a Comment

0 Comments