കാഞ്ഞങ്ങാട് : കര്‍ണാടക സ്വദേശിയുടെ ജീപ്പിലിടിച്ച് അപകടം വരുത്തിയ കാര്‍ ഡ്രൈവറെ 1500 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.
ചട്ടഞ്ചാല്‍ തെക്കിലെ സുനില്‍കുമാറിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പിഴയടപ്പിച്ചത്. 2019 ഡിസംബര്‍ ഒന്നിന് ഉദുമ ആറാട്ടുകടവിലായിരുന്നു അപകടം. കര്‍ണാടക നെട്ടുനാഗെ വിഷ്ണുകൃപ ഹൗസിലെ കെ.പവിത്രന് ഓടിച്ച കെഎല്‍ 14, 7407 ജീപ്പില്‍ സുനില്‍ കുമാര്‍ ഓടിച്ച കെഎല്‍ 14 വി 290 നമ്പര്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന പവിത്രന്റെ മരുമക്കള്‍ ശ്രീഹരി, ശ്രീകല എന്നിവര്‍ക്ക് അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു.
0 Comments