പാചകവാതക വില 150 രൂപ കൂടും


ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനുള്ളില്‍ സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 150 രൂപവരെ വര്‍ധനവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് വിലവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടമെടുത്തുകൊണ്ട് പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയത്. ജൂലായ് ജനുവരി കാലയളവില്‍ സബ്‌സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ ശരാശരി 10 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2022ഓടെ ഓയില്‍ സബ്‌സിഡി പൂര്‍ണമായി നിര്‍ത്തുന്നതിന്റെ ഭാഗമാണിത്.

Post a Comment

0 Comments