നീലേശ്വരം : ഓണാഘോഷത്തിനിടെയുണ്ടായ സംഘര്ഷമൊതുക്കാനെത്തിയ പൊലീസിനെ ആക്രമിക്കുകയും വാഹനത്തിന് കേടുപാടുവരുത്തുകയും ചെയ്ത സംഭവത്തില്‍ 14 പേര്‍ക്കെതിരെ കുറ്റപത്രം.
ഹൊസ്ദുര്‍ഗ് പോലീസാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ കുറ്റപത്രം നല്‍കിയത്. 2019 സെപ്റ്റംബര്‍ 11 നു രാത്രി പത്തേ മുക്കാലോടെ നീലേശ്വരം കൊട്രച്ചാലിലാണ് സംഘര്‍ഷമുണ്ടായത്. ഗാലക്സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിനു മുന്നില്‍ ഇരു വിഭാഗങ്ങള്‍ സംഘടിച്ചു സംഘര്‍ഷം നടത്തുന്ന വിവരമറിഞ്ഞാണ് ഹൊസ്ദുര്‍ഗ് പൊലീസ് കണ്ട്രോള് റൂം എസ്ഐ സി.മോഹനന്റെ നേതൃത്വത്തില്‍ പോലീസ് ഇവിടെയെത്തിയത്.
സംഘര്‍ഷ സ്ഥലത്തെത്തിയ പാടെ ഇദ്ദേഹത്തെ പിടിച്ചു തള്ളുകയും വാഹനം ആക്രമിച്ചു റെയിന്‍ ഗാര്‍ഡ് തകര്‍ക്കുകയും ബോഡിക്ക് കേടുപാടുവരുത്തുകയുമായിരുന്നു. തൈക്കടപ്പുറം കോളനി റോഡിലെ വി.വി.ധനൂപ് (29), കണിച്ചിറ മീത്തലെ വീട്ടിലെ പി.വി.സനൂപ് കുമാര്‍ (25), കണിച്ചിറ മടുപ്പില്‍ ഹൗസിലെ കെ.രഞ്ജിത് (26), അനന്തംപള്ള ദേവികൃഷ്ണയിലെ വി.വി.സുമിത് (29), കണിച്ചിറയിലെ പി.കെ.രാഹുല്‍ (20), ഇ.പ്രജീഷ് (26), തീര്‍ത്ഥങ്കരയിലെ കെ.ധനീഷ് (30), അനന്തംപള്ള സുജിന നിവാസിലെ ടി.സുജിത്ത് (30), കണിച്ചിറ നാലുപുരപ്പാട്ടെ എന്‍.പി.ഷമീല്‍ (29), തൈക്കടപ്പുറം കണിച്ചിറ ഹൗസിലെ പി.മഹേഷ് (34), കൊട്രച്ചാല്‍ കൊടുങ്ങല്ലൂരമ്മ ക്ഷേത്രസമീപത്തെ ടി.ശ്രീക്കുട്ടന് (22), അനന്തംപള്ള ചാപ്പയില്‍ ഹൗസിലെ സി.ദിലീപന് (36), മരക്കാപ്പ് കടപ്പുറം വളഞ്ഞ വാതുക്കലെ യു.വി.ബിജു (36), അനന്തംപള്ള മുത്തപ്പന് മടപ്പുരയ്ക്കുസമീപം കെ.അനീഷ് (31) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.
0 Comments