പരപ്പ: ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത യുവാക്കള്‍ക്ക് ഒരു വശത്തു മാത്രം നമ്പര്‍ പ്ലേറ്റ് പതിച്ച ബൈക്കോടിക്കാന്‍ കൊടുത്ത ആര്‍സി ഉടമയ്ക്ക് 14, 250 രൂപ പിഴ.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യാണ് പരപ്പ കമ്മാടത്തെ ഇബ്രാഹിമിനു (48) പിഴയിട്ടത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 14 ഇ 6754 നമ്പര്‍ മോട്ടോര്‍ സൈക്കിളുമായി കമ്മാടത്തെ സഹല്‍ (19), അഷ്റഫ് (19) എന്നിവരെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബര്‍ 27 നു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പരപ്പ മൂലപ്പാറ റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഇരുവരുടെയും കയ്യില്‍ ലൈസന്‍സുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തു കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയത്.
0 Comments