ഹര്‍ത്താലിന് തലേന്ന് പ്രകടനം: 13 പേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം


കാഞ്ഞങ്ങാട്: പൗരത്വ ബില്ലിനെതിരെ സംയുക്ത സമിതി 2019 ഡിസംബര്‍ 17 ന് നടത്തിയ ഹര്‍ത്താലിനുതലേന്ന് പ്രകടനം നടത്തിയ കേസില്‍ 13 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യിലാണ് കുറ്റപത്രം നല്‍കിയത്. എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയുടെ പ്രവര്‍ത്തകരാണ് ഇവരെല്ലാം. വൈകീട്ടു മൂന്നരയോടെ നടന്ന പ്രകടനത്തില്‍ നാളെ നമ്മുടെ ഹര്‍ത്താല്‍...സഹകരിക്കൂ നാട്ടാരെ, ആര്‍എസ്എസ് ഗുണ്ടകളെ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. അന്യായമായി സംഘം ചേര്‍ന്നതിനും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഉദുമ പി.കെ.ഹൗസിലെ പി.കെ.അബ്ദുല്ല (40), പരപ്പ പുലിയംകുളം കൂവാരത്ത് ഹൗസിലെ ഡി.എച്ച്.ബാലകൃഷ്ണന്‍ (68), നീലേശ്വരം തൈക്കടപ്പുറം തലയില്ലത്ത് ഹൗസിലെ വി.അബൂബക്കര്‍ (36), ഹൊസ്ദുര്‍ഗ് കൂളിയങ്കാല്‍ പുതുക്കൈ ഹൗസിലെ പി.അബ്ദുല്‍ റഹ്മാന്‍ (46), കൊളവയല്‍ അസീസ് മന്‍സിലിലെ എം.എം.മുഹമ്മദ് ആസിഫ് (29), തൈക്കടപ്പുറം ചിറമ്മല്‍ ഹൗസിലെ സി.എച്ച്.മൊയ്തു (46), മീനാപ്പീസ് പാട്ടില്ലത്ത് ഹൗസിലെ എസ്.വൈ.അബ്ദുല്‍ ഫയാസ്, സബീ മന്‍സിലിലെ പി.സബീല്‍ (28), തൈക്കടപ്പുറം ഷാഹിന ഹൗസിലെ എം.വി. ഷൗക്കത്തലി (49), ഞാണിക്കടവ് മുണ്ടാത്ത് ഹൗസ് സ്വദേശിയും നിലവില്‍ വടകരമുക്കില്‍ താമസക്കാരനുമായ എം.റാഫി (29), തൈക്കടപ്പുറം അമീറ മന്‍സിലിലെ എന്‍. പി.അബ്ദുല്‍ ഖാദര്‍ (58), പരപ്പ കരിയാര്‍പ്പിലെ ഷഫീഖ് എന്ന വി.കെ.ദിവാകരന്‍, പള്ളിക്കര പള്ളിപ്പുഴയിലെ പി.എ. മുഹമ്മദ് (53) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

Post a Comment

0 Comments