സെലക്ഷന്‍ ട്രയല്‍ 13 ന്


കാസര്‍കോട്: തിരുവനന്തപുരം വെളളായണി അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളിലേക്ക് 2020-21 വര്‍ഷം പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ജനുവരി 13 ന് രാവിലെ 9.30ന് ബന്തടുക്ക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍ നടത്തും.
അഞ്ചാം തരത്തിലേക്ക് പ്രവേശനം നടത്തുന്നതിനായി നാലാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി,ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. അഞ്ച്, ഏഴ് ക്ലാസുകളിലേക്കുളള പ്രവേശനം ശാരീരിക ക്ഷമതാ പരിക്ഷയുടെ അടിസ്ഥാനത്തിലും എട്ട്,ഒന്‍പത് ക്ലാസുകളിലേക്കുളള പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.

Post a Comment

0 Comments