ഓഫീസ് ഉദ്ഘാടനവും ഫണ്ട് ശേഖരണവും 12 ന്


നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ കൂട്ടത്തിലറ വിഷ്ണുമൂര്‍ത്തി ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശോല്‍സവത്തിന്റെ ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ധനസമാഹരണത്തിന്റെ ഭാഗമായി ആദ്യ ഫണ്ട് ഏറ്റുവാങ്ങലും 12 ന് രാവിലെ ഒമ്പതരയ്ക്കു ക്ഷേത്ര സന്നിധിയില്‍ നടക്കും.
എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആമ്പിലേരി അമ്മാളു അമ്മ ആദ്യ സംഭാവന നല്‍കും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.സി.മാനവര്‍മ രാജ അധ്യക്ഷത വഹിക്കും. ഫെബ്രുവരി 21 മുതല്‍ 26 വരെയാണ് ബ്രഹ്മകലശോല്‍സവം. തുടര്‍ന്ന് 28 ന് കളിയാട്ടവും തുടങ്ങും.

Post a Comment

0 Comments