ഒന്നേകാല്‍ ലക്ഷത്തിന്റെ പുള്ളിമുറി പിടികൂടി: 12 പേര്‍ അറസ്റ്റില്‍


ബേക്കല്‍: പള്ളിക്കര കുറിച്ചിക്കുന്ന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ ചീട്ടുകളി സംഘം പിടിയില്‍.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ബേക്കല്‍ എസ്‌ഐ, പി.അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയിലാണ് പുള്ളിമുറി പിടികൂടിയത്. കളിക്കളത്തില്‍ നിന്ന് 1, 22, 000 രൂപ പിടിച്ചെടുത്തു. 12 പേരെ അറസ്റ്റ് ചെയ്തു. മാണിക്കോത്തെ ഫൈസല്‍ (39), അഷ്‌റഫ് (45), ജബ്ബാര്‍ (43), കോളിച്ചാലിലെ ഷിബു (47), പടന്നക്കാട്ടെ സമീര്‍ (33), പള്ളിക്കരയിലെ ഇസ്മായില്‍ (48), ബേക്കല്‍ കുന്നിലെ അബ്ദുല്‍ റഹ്മാന്‍ (48), ബേക്കലിലെ ഇഖ്ബാല്‍ (42), അഷ്‌റഫ് (35), എടത്തോട്ടെ ബാസിത് (27), ബന്തടുക്കയിലെ മാത്യു (55), റാഫി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീജിത്ത്, വിനീത്, അനൂപ്, ഷഫീര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments