ചീട്ടുകളി: രണ്ടു കേസുകളിലായി 11 പേര്‍ക്ക് 200 രൂപ വീതം പിഴകാഞ്ഞങ്ങാട്: പണംവെച്ചു ചീട്ടുകളിച്ച 11 പേരെ രണ്ടുകേസുകളിലായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) 200 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു.
ബല്ലയില്‍ പുള്ളിമുറി കളിച്ചതിന് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാണത്തൂര്‍ കറുത്തേടത്ത് ഹൗസില്‍ സജി ജോസഫ് (38), തോയമ്മല്‍ കണ്ടത്തില്‍ ഹൗസില്‍ നിധീഷ് (29), ആലാമിപ്പള്ളിയിലെ കുന്നുമ്മല്‍ അഷ്‌റഫ് (39) എന്നിവരെയാണ് പിഴയടക്കാന്‍ ശിക്ഷിച്ചത്. 2019 ജൂലൈ 16 ന് രാത്രി ഏഴുമണിയോടെ ഹൊസ്ദുര്‍ഗ് പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കളിക്കളത്തില്‍ നിന്ന് 4400 രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു.
അമ്പലത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു ചീട്ടുകളി കേസില്‍ ചിത്താരിയിലെ പി.മജീദ് (49), കടുമേനിയിലെ എ.എ.അബൂബക്കര്‍ (48), തുടങ്ങി എട്ടു പേര്‍ക്ക് പിഴ വിധിച്ചു. 2019 ജൂണ്‍ 26 നു പുല്ലൂര്‍ പൊള്ളക്കടയിലെ കുന്നിന്‍ മുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കളിക്കളത്തില്‍ നിന്ന് 21,500 രൂപ പിടിച്ചെടുത്തിരുന്നു.

Post a Comment

0 Comments