പട്ടികവര്‍ഗ വികസന ഫണ്ട് തിരിമറി: ഉദ്യോഗസ്ഥന് തടവും 10,000 പിഴയുംപരപ്പ : പട്ടികവര്‍ഗ വികസന ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥന് രണ്ടുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ.
പരപ്പ ബ്ലോക്ക് എസ്ടി ഡവലപ്‌മെന്റ് ഓഫീസ് ജീവനക്കാരനായിരുന്ന കെ.സുന്ദരനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) എം.സി.ആന്റണി ശിക്ഷിച്ചത്. പിഴയടക്കാതിരുന്നാല്‍ രണ്ടുമാസം കൂടി തടവനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു. 2012-13 സാമ്പത്തിക വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം.
പരപ്പ ബ്ലോക്ക് എസ്ടി ഡവലപ്‌മെന്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന സുന്ദരന്‍ ഓഫിസ് പരിധിയിലെ ഗുണഭോക്താക്കള്‍ക്ക് നല്‍കാനായി അനുവദിച്ച പണം തിരിമറി നടത്തിയെന്നായിരുന്നു കേസ്. അന്നത്തെ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ.കിഷോറിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടര്‍നടപടിക്കായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയായിരുന്നു.

Post a Comment

0 Comments