ബിനോയ് വിശ്വം എം.പി മംഗലാപുരത്ത് കസ്റ്റഡിയില്‍


മംഗലാപുരം: പൗരത്വഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. മംഗലാപുരത്ത് സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കര്‍ഫ്യൂ ലംഘിച്ച് നഗരത്തില്‍ പ്രതിഷേധിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയില്‍ എടുത്തത്. എട്ട് സിപിഐ നേതാക്കളും ബര്‍ക്കേ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്.
ഇന്നലെ മംഗലാപുരത്ത് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത് ഏഴ് മണിക്കൂര്‍ തടങ്കലിലാക്കിയശേഷം വാഹനത്തില്‍കയറ്റി കേരളാതിര്‍ത്തിയില്‍ ഇറക്കിവിട്ടു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. അതേസമയം മംഗലാപുരത്തെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കും യാതൊരുവിലക്കുമുണ്ടായില്ല. മലയാളമാധ്യമപ്രവര്‍ത്തകര്‍ എല്ലാം തുറന്ന് വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കര്‍ണാടക പോലീസിനെ ചൊടിപ്പിച്ചത്.

Post a Comment

0 Comments