കാസര്‍കോട്: 'പൊതു ഇടം എന്റേതും' എന്ന മുദ്രാവാക്യം ഉയര്‍ത്തി ചരിത്രമെഴുതാന്‍ എത്തിയത് ആയിരക്കണക്കിന് സ്തീകള്‍.
സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ സ്തീകള്‍ ഒഴുകിയെത്തി. സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിലാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. രാത്രിനടത്തം വനിതകളില്‍ ആവേശംകൊള്ളിക്കുന്നതായിരുന്നെന്ന് സ്തീകള്‍ പറയുന്നത്.
എന്നാല്‍ കാസര്‍കോട് ജില്ലയില്‍ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഓരോരുത്തരും ഒറ്റക്കായിരുന്നു നടന്നത്. ഇരുട്ടിനെ ഭയക്കാതെ സ്ത്രീകള്‍ നടന്നു നീങ്ങിയത് കിലോമീറ്ററുകളാണ്. കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ മൂന്നിടങ്ങളില്‍ നിന്നാരംഭിച്ച് വിദ്യാനഗര്‍ എത്തുന്ന വിധത്തിലും കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലും നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനിലുമാണ് പരിപാടി അവസാനിച്ചത്. ജില്ലയില്‍ 12 സ്തീകളാണ് രാത്രി നടത്തത്തില്‍ പങ്കാളികളായത്.
കാസര്‍കോട് ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബു, എഎസ്പി, ഡിസിപി, ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍, മുന്‍സിപ്പാലിറ്റി അധികൃതര്‍, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments