നീലേശ്വരം: മാധ്യമ പ്രവര്ത്തകന് സുരേന്ദ്രന് നീലേശ്വരത്തിന്റെ പേരിലുള്ള മാധ്യമ അവാര്‍ഡുദാനവും, സുരേന്ദ്രന് അനുസ്മരണവും നീലേശ്വരം വ്യാപാരഭവനില്‍ നടന്നു.
എം.രാജഗോപാലന്‍ എം. എല്‍. എ. ഉല്‍ഘാടനവും അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ച ു. നഗരസഭാ ചെയര്മാന് പ്രൊഫ.കെ. പി. ജയരാജന് അദ്ധ്യക്ഷത വഹിച്ചു. സേതു ബങ്കളം അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. മുന്‍ എം.എല്‍.എ. കെ.പി.സതീഷ്ചന്ദ്രന് സുരേന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ,എം .നാരായണന്, എം.രാധാകൃഷ്ണന് നായര്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, ഇ.വി.സി. നീലേശ്വരം, രാമരം മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാക്കളായ സെബാസ്റ്റ്യന്‍ പോള്‍ (സുരേന്ദ്രന് സ്മാരക അവാര്‍ഡ്), ബെന്നി തുതിയൂര്‍ (ശെല്‍വരാജ് കയ്യൂര്‍ സ്മാരക ഫോട്ടോഗ്രാഫി അവാര്‍ഡ്) എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പി.വിജയകുമാര്‍ സ്വാഗതവും ടി.വി.കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു.
0 Comments