ദില്ലി: അതിശൈത്യത്തില്‍ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് 34 ട്രെയിനുകള്‍ ഇന്ന് വൈകി ഓടുകയാണ്. ദില്ലിയുടെ 119 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞതാപനിലയാണ് ഇന്നലെ അനുഭവപ്പെട്ടത്. അതോടൊപ്പം രൂക്ഷമായ വായുമലിനീകരണമാണ് ദില്ലിയില്‍ അനുഭവപ്പെടുന്നത്.
അതിനിടെ കനത്തമൂടല്‍മഞ്ഞില്‍ രാജസ്ഥാനിലെ ബോജ്കയില്‍ രണ്ട് ബസുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. ദില്ലിയെക്കൂടാതെ രാജസ്ഥാന്, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മുകശ്മീരിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പലസംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിപ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ ജനജീവിതം ദുസ്സഹമായി.
ഏകദേശം രണ്ടാഴ്ചത്തോളമായി അതിശൈത്യവും മൂടല്‍ മഞ്ഞും ദില്ലിയില്‍ തുടരുകയാണ്. കനത്ത മൂടല്‍മഞ്ഞില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ദില്ലി ഗ്രേറ്റര്‍ നോയിഡയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ആറ് പേര് മരിച്ചിരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിമാറിയ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
0 Comments