മോഡല്‍ കോളേജില്‍ പിജി കോഴ്‌സ് തുടങ്ങണം


കാഞ്ഞിരപ്പൊയില്‍: മടിക്കൈ മോഡല്‍ കോളേജില്‍ പിജി(എം.കോം) കോഴ്‌സ് തുടങ്ങണമെന്നും കെട്ടിട സൗകര്യം ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണ മെന്നും മടിക്കൈ മോഡല്‍ കോളേജ് ഐ എച്ച് ആര്‍ ഡി 2019-20 ഈ വര്‍ഷത്തെ യൂണിയന്‍ രൂപീകരണ യോഗം ആവശ്യപ്പെട്ടു.
യൂണിയന്റെ ഉദ്ഘാടന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ നിര്‍വ്വഹിച്ചു. പഠിച്ച് പൊരുതി മുന്നേറുക നാടിന്റെ നന്മയ്ക്ക്. ഒരു മനുഷ്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടം ആണ് കോളേജ് വിദ്യാഭ്യാസം. ഇത് മനസ്സിലാക്കി വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ നന്മയ്ക്കായി സേവന പ്രവര്‍ത്തനങ്ങളിലൂടെ പൊരുതി മുനോട്ടു നീങ്ങണമെന്ന് ചെയര്‍മാന്‍ പറഞ്ഞു.യൂണിയന്‍ ചെയര്‍മാന്‍ ഗോകുല്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രേതം 2, കാമുകി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ യുവ സിനിമാതാരം ഡെയിന്‍ ഡേവിസ് ഫൈന്‍ ആര്‍ട്‌സിന്റെ ഉദ്ഘാടനം നടത്തി. വിദ്യാര്‍ത്ഥികളോടൊപ്പം സംവദിച്ചും നൃത്തം ചെയ്തും സെല്‍ഫികളില്‍ പങ്കാളികളായി കോളേജിന്റെ 2019 ഉജ്ജ്വലമാക്കി. മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുല്‍ റഹ്മാന്‍, എ. വി ബാലകൃഷ്ണന്‍, വി വി വിജയന്‍ , ബി ഷിബിന്‍, പി രമീന, ശ്രീകുല്‍, എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഗോകുല്‍ അരവിന്ദ് (ചെയര്‍മാന്‍) വി ദേവീദാസ് (ജനറല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ദേവീദാസ് സ്വാഗതവും ഭാഗ്യലക്ഷ്മി നന്ദിയും പറഞ്ഞു.

Post a Comment

0 Comments