കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാട് തേന്‍ കുറിശി സ്വദേശിയുടെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അടിവസ്ത്രത്തിലും ജീന്‍സിനുള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താണ് ശ്രമിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം 51 ലക്ഷം രൂപയോളം വിലവരുന്ന ഒന്നര കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. സൗദിയില്‍ നിന്നും വരികയായിരുന്ന വന്ന സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. റീചാര്‍ജബിള്‍ ഫാനിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
0 Comments