ചിത്താരി : ബേക്കല്‍ ബി.ആര്.സി യുടെ കീഴില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് സെന്റര്‍ ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എയുപി സ്കൂളില്‍ നടന്നു.
വാര്‍ഡ് മെമ്പര്‍ പിപി നസീമ ടീച്ചര്‍ പതാക ഉയര്‍ത്തി. ക്യാമ്പില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. സ്കൂള്‍ മാനേജര്‍ സിഎം അഷ്റഫ് പരിപാടികള്‍ക്ക് നേതൃത്വം നല്കി.
മത്സര ഇനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥി കള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും ചിത്താരി മുസ്ലിം കള്‍ച്ചറല്‍ സെന്ററും ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്ത്ഥികളടക്കമുള്ളവര്ക്കുള്ള ഭക്ഷണം നാട്ടിലെ യുവാക്കളും ചേര്‍ന്നാണ് നല്‍കിയത്.
ഹിമായത്തുല്‍ ഇസ്ലാം എഎയുപി സ്കൂള്‍ പിടിഎ കമ്മിറ്റി അംഗങ്ങളും , എഇഓ യും., പൊതുപ്രവര്‍ത്തകരും രണ്ട് ദിവസമായി നടന്ന ക്യാമ്പില്‍ സംബന്ധിച്ചു.
0 Comments