വഖഫ് മൂതവല്ലി അവാര്‍ഡ്


കാസര്‍കോട്: വഖഫ് സ്ഥാപനങ്ങളില്‍ സാങ്കേതിക സാമ്പത്തിക പുതുസംരംഭങ്ങള്‍ നടപ്പിലാക്കി മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള മൂതവല്ലി/മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയായ ഖുആമി വഖഫ് ബോര്‍ഡ് തരാക്കിയാത്തി സ്‌കീമിന്റെ ഭാഗമായി അവാര്‍ഡ് നല്‍കുന്നു.
അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് യഥാക്രമം 1,00,000, 75,000, 50,000 രൂപ ക്യാഷ് അവാര്‍ഡും മൊമെന്റോയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, ഹെഡ് ഓഫീസ്, വി.ഐ.പി റോഡ് കലൂര്‍, കൊച്ചി-17. എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് ംംം.സലൃമഹമേെമലേ ംമസളയീമൃറ.ശി സന്ദര്‍ശിക്കണം.

Post a Comment

0 Comments