തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിനോട് പുതുവര്‍ഷം വിട പറയും. കേരളത്തില്‍ 2020 ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവരുന്നതില്‍ വ്യാപാരികള്‍ എതിര്‍ത്തിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
വിശദ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് അറിയിച്ചു. നിരോധിച്ച പ്ലാസ്റ്റിക് സാമഗ്രികളുടെ സ്റ്റോക്ക് കൈവശമുണ്ടെന്ന പേരില്‍ 15 വരെ പ്രോസിക്യൂഷന് നടപടി പാടില്ലെന്നും ഹൈക്കോടതി ഉത്തരവുണ്ട്.
നിരോധിക്കുന്ന പാസ്റ്റിക്ക്: അലങ്കാര വസ്തുക്കള്‍,
പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്, സ്ട്രോ എന്നിങ്ങനെയുള്ളവ, ക്യാരി ബാഗ്, ടേബിള്‍മാറ്റ്, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, പ്ലേറ്റ്, കപ്പ്, സ്പൂണ്‍ മുതലായവ, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്, പിവിസി ഫ്ചക്സ് സാധനങ്ങള്‍, ഗാര്‍ബേജ് ബാഗ്, 300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടില്‍.
0 Comments