നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം


കാഞ്ഞങ്ങാട്: ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡണ്ട് കെ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.കെ.എസ്. ടി.എ ജില്ലാ ജോ. സെക്രട്ടറി കെ.വി.സുജാത അധ്യക്ഷയായി, ജില്ലാ പ്രസിഡണ്ട് വി.ചന്ദ്രന്‍, വേണുഗോപാലന്‍, കെ.അനില്‍കുമാര്‍, ഭാനുപ്രകാശ്,എ.സലിം ,പി.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments