കുടുംബ സംഗമവും ബോധവല്‍ക്കരണ ക്ലാസും


കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയുടെ കീഴിലുള്ള സെക്കണ്ടറി പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പാലിയേറ്റിവ് കുടുംബാംഗങ്ങളുടെ കുടുംബ സംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിപാടി നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.വി.പ്രകാശന്‍ അധ്യക്ഷനായി. ബിജിമോള്‍ മാത്യു, പാലിയേറ്റീവ് ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ഹസീന എന്നിവര്‍ സംസാരിച്ചു. റേഡിയോളജിസ്റ്റ് ഡോ.രാജുസിറിയക്, ഓങ്കോളജിസ്റ്റ് ഡോ. ബിജു യു എഫ് എന്നിവര്‍ രോഗം വരാനുള്ള കാരണവും, ചികിത്സാ രീതിയും ബോധവല്‍ക്കരണ ക്ലാസില്‍ അവതരിപ്പിച്ചു. സെക്കണ്ടറി പാലിയേറ്റിവ് സ്റ്റാഫ് നഴ്‌സ് സൗമ്യ ജോര്‍ജ് സ്വാഗതവും ഫിസിയോ തെറാപ്പിസ്റ്റ് അശ്വതി എസ് .നായര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments