അഞ്ചാം ക്ലാസുകാരുടെ കൂട്ടായ്മ രൂപീകരിച്ചു


തടിയന്‍കൊവ്വല്‍: കൊവ്വല്‍ എല്‍ പി സ്‌കൂളില്‍ 42 വര്‍ഷം മുമ്പ് 1977 ല്‍ അഞ്ചാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
ബീഡിത്തൊഴിലാളികളും, നാടന്‍ പണിക്കാരും, അദ്ധ്യാപകരും ഉയര്‍ന്ന ഉദ്യോഗസ്ഥരും കച്ചവടക്കാരും പ്രവാസികളും ആയ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട മുപ്പതോളം പേരാണ് ഒത്തു ചേര്‍ന്നത്. ജനുവരി 5 ന് സഹപാഠി സംഗമവും പിന്നീട് അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് കുടംബസംഗമവും നടത്താന്‍ തീരുമാനിച്ചു.പരിപാടിയുടെ നടത്തിപ്പിനായി പ്രദീപ് .എം, രവി കാരക്കോട്ട്, കൈരളി .പി എന്നിവരെ കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തു .

Post a Comment

0 Comments