പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പ്ലാനിന് അംഗീകാരം


നീലേശ്വരം: കാലപ്പഴക്കം കൊണ്ട് നീലേശ്വരം നഗരസഭ പൊളിച്ചുമാറ്റിയ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന് പകരമായി നിര്‍മ്മിക്കുന്ന പുതിയ നഗരസഭ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പ്ലാനിനും സൈറ്റ് പ്ലാനിനും സബ് കമ്മിറ്റി ശുപാര്‍ശ ചെയ്തതുപ്രകാരം നഗരസഭാ കൗണ്‍സില്‍ðഅംഗീകാരം നല്‍കി.
92 സെന്റ് സ്ഥലത്ത് ആയി 36,500 ചതുരശ്ര അടിയില്‍ 3 നിലകളോടുകൂടിയകെട്ടിട സമുച്ചയത്തിന് 10 കോടി രൂപയുടെ മതിപ്പു ചെലവാണ് കണക്കാക്കുന്നത്. താഴത്തെ നിലയില്‍ð16 കടമുറികളും, ഒന്നാംനിലയില്‍ð 28 കടമുറികളും, രണ്ടാംനിലയില്‍ð10 കടമുറികളും ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള 7 മുറികളുമാണ്പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുമുകളില്‍ 8000 ചതുരശ്ര അടിവിസ്തീര്‍ണ്ണമുള്ള കോണ്‍ഫറന്‍സ് ഹാളും ഉണ്ടാവും. ഓട്ടോറിക്ഷകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനവും ബസ് സ്റ്റാന്റില്‍ ഏര്‍പ്പെടുത്താനാണ് നീക്കം.ð ബസ് സ്റ്റാന്റിന്റെ ബേസ്‌മെന്റ്ðഫ്‌ളോറില്‍ കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വിപുലമായ പാര്‍ക്കിംഗ് സംവിധാനമുണ്ട്. ഒരേ സമയത്ത് 20-ല്‍ðപരം ബസ്സുകള്‍ക്ക് സ്റ്റാന്റില്‍ðയാത്രക്കാരെകയറ്റി ഇറക്കുന്നതിനുള്ള സൗകര്യവുമുണ്ട്. യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കാനുള്ള സൗകര്യം ഏറ്റവും വിപുലമായതോതില്‍ðശാസ്ത്രീയ സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള ബസ് സ്റ്റാന്റില്‍ð ശുചിമുറികളുടെ എണ്ണം പരമാവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുലയൂട്ട്ð കേന്ദ്രം, പോലീസ് എയ്ഡ് പോസ്റ്റ്, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങളും അനുബന്ധമായി പ്ലാന്‍ അനുസരിച്ച് ഒരുക്കുന്നുണ്ട്. കൗണ്‍സില്‍ðഅംഗീകാരം നല്‍കിയ പ്ലാന്‍ അനുസരിച്ച് കെട്ടിട നിര്‍മ്മാണം തുടങ്ങുന്നതിനായി സംസ്ഥാന ചീഫ് ടൗണ്‍ പ്ലാനറുടെ അംഗീകാരം ലഭിക്കുന്നതിനായി ലേ ഔട്ടും അനുബന്ധ ഡ്രോയിംഗുകളും തയ്യാറാക്കുന്നതിനായി കാഞ്ഞങ്ങാട്ടെ ആര്‍ക്കിടെക്ട് ദാമോദര്‍ അസോസിയേറ്റ്‌സിനെ യോഗം ചുമതലപ്പെടുത്തി. കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിന്റെ മണ്ണ് പരിശോധന നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി കെയുആര്‍ഡിഎഫ്‌സിയുടെ വായ്പ ലഭ്യമാക്കുന്നതിനെ കുറിച്ച് നേരത്തേതന്നെ നഗരസഭ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൗണ്‍സില്‍ð യോഗത്തില്‍ð ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments