സൗജന്യ തയ്യല്‍ പരിശീലനം


കാസര്‍കോട്: നെഹ്‌റു യുവകേന്ദ്ര സ്വയം തൊഴില്‍ പര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മാസത്തെ സൗജന്യ തയ്യല്‍ പരിശീലന കോഴ്‌സ് കുന്നില്‍ യങ് ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാസര്‍കോട് നടത്തും.
15 നും 29 മധ്യേ പ്രായമുള്ള യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 25 നകം ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, പി.ഒ വിദ്യാനഗര്‍, കാസര്‍കോട് 671123 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04994 255144, 9496008010.

Post a Comment

0 Comments