തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കാന്‍ അവസരം


കാഞ്ഞങ്ങാട്: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അംശദായം അടയ്ക്കാത്തതിനെത്തുടര്‍ന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഒരു തവണ കൂടി അവസരം നല്‍കുന്നു.
അംശദായം ഒടുക്കുന്നതില്‍ മൂന്നാം തവണയും കുടിശിക വരുത്തി അംഗത്വം നഷ്ടമായവരും റിട്ടയര്‍മെന്റ് തീയതി പൂര്‍ത്തിയാക്കാത്തവരുമായ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കും. അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് ആറു മാസത്തേക്കു പൊതു മാപ്പ് നല്‍കിയാകും കുടിശിക തുക സ്വീകരിച്ച് അംഗത്വം പുതുക്കി നല്‍കുന്നത്. ഇതു സംബന്ധിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

Post a Comment

0 Comments