വടംവലി മത്സരം: കാസര്‍കോട് ഇരട്ട കീരിടം


കാസര്‍കോട്: തിരുവനന്ത പുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയ ത്തില്‍ സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ പുരുഷ, വനിത വിഭാഗത്തില്‍ കാസര്‍കോട് ജില്ലക്ക് ഇരട്ട കിരീടം.
പുരുഷവിഭാഗത്തില്‍ ഇടുക്കിയെയും വനിത വിഭാഗത്തില്‍ തൃശൂരിനെയും പരാജയപ്പെടുത്തിയാണ് ജില്ലകീരിടം നേടിയത്.
പുരുഷ ടീമിന് ചെഗുവേര ഒറ്റമാവുങ്കാലും, വനിതാ ടീമിന് വേണ്ടി മനോജ് നഗര്‍ കീക്കാനവുമാണ് മല്‍സരത്തിന് ഇറങ്ങിയത്. കിരണ്‍ കുമാര്‍, യേതു കൃഷ്ണന്‍, സുധീഷ് ,നിധിന്‍ കെ.സന്തോഷ്, ബിനോയ് ,ഷിജു ,ശിവ പ്രസാദ് ,സജിത്ത് ,സുകുവും, വനിതാ ടീമിന് വേണ്ടി ഷൈമ ,സ്വപ്നാ മോള്‍, ഹരിത ,സുശീല ,സതി ,സ്മിത ,രാധിക ,ലീല ,ശ്രീവിദ്യ എന്നിവരാണ് മല്‍സരിച്ചത്. ശ്രീപ്രസാദ്, ശരത് എന്നിവരാണ് കോച്ചുമാര്‍ .മനേജര്‍ സുര്‍ജിത്ത് ,വിശ്വനാഥന്‍

Post a Comment

0 Comments