ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധ മാര്‍ച്ച്


ഉദുമ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, മംഗലാപുരത്തെയും, ജാമിഅ മില്ലിയയിലെയും പോലീസ് തേര്‍വാഴ്ചയിലും പ്രതിഷേധിച്ച് ഐ എന്‍ എല്‍ ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.
ബേക്കല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൂച്ചക്കാട് ടൗണില്‍ പൊതുയോഗത്തോട് കൂടി സമാപിച്ചു. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം പ്രസിഡന്റ് പി.കെ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. സുബൈര്‍ പടുപ്പ്, റഹീം ബെണ്ടിച്ചാല്‍, എം.എ.കുഞ്ഞബ്ദുള്ള, സാലിംബേക്കല്‍,ഹനീഫ്.പി.എച്ച്, മുഹമ്മദ് കുഞ്ഞി ദേളി, ഇബ്രാഹിം പള്ളിപ്പുഴ, മൗവ്വല്‍ കുഞ്ഞബ്ദുള്ള, ഷാഫി കട്ടക്കാല്‍, എം.എ.മജീദ്, റഹീം ഹാജി കരിവേടകം, ഫൈസല്‍ കുന്നില്‍, ആശിഫ് ഹദ്ദാദ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അമീര്‍ കോടി സ്വാഗതവും, ടി.എം.ലത്തീഫ് തെക്കുപുറം നന്ദിയും പറഞ്ഞു.

Post a Comment

0 Comments