പെരിയ: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഇന്‍സ്പെയര്‍ സയന്‍സ് ക്യാമ്പ് ഡിസംബര്‍ 21 ഇന്ന് മുതല്‍ 26 വരെ കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നടത്തും.
കേരളത്തിലെ 74 സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 160 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും. ചെറുപ്രായത്തിലെ തന്നെ കുട്ടികളെ ശാസ്ത്ര വിഷയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും രാജ്യത്തെ ശാസ്ത്രസാങ്കേതിക രംഗത്തും ഗവേഷണ വികസനമേഘകളെയും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം 21 ന് ഉച്ചയ്ക്ക് 2.30 ന് പെരിയ തേജസ്വിനി ക്യാമ്പസില്‍ നടക്കന്ന ചടങ്ങില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം ഐ.ഐ.എസ്.ഇ.ആര്.ലെ പ്രൊഫ. ഡോ. സുരേഷ് കെ. ദാസ് മുഖ്യപ്രഭാഷണം നടത്തും. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. കെ. സുധ, ഡോ. ചന്ദന്‍ കുമാര്‍ ബി. എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
0 Comments