എ.ഐ.വൈ.എഫ്. മണ്ഡലം സമ്മേളനം


നീലേശ്വരം: എ.ഐ.വൈ. എഫ്.തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനം ഫെബ്രുവരി 9 ന് തടിയന്‍ കൊവ്വലില്‍ നടത്താന്‍ തീരുമാനിച്ചു.
സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി യോഗം ജനവരി 26 ന് തടിയന്‍ കൊവ്വലില്‍ വിളിച്ചു ചേര്‍ക്കാന്‍ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് ടി.കെ.പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ എ.ഐ.വൈ.എഫ്.ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍, സി.പി.ഐ.തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍, മണ്ഡലം കമ്മിറ്റിയംഗം പി.പി.നാരായണന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.വി.സുനിത എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ശ്രീജേഷ് കുമാര്‍.പി.സ്വാഗതം പറഞ്ഞു.

Post a Comment

0 Comments