യുവാവിനെ അക്രമിച്ച വിമുക്തഭടന്‍ ജയിലില്‍


നീലേശ്വരം : യുവാവിനെ കമ്പിവടി കൊണ്ടടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച റിട്ട. സിആര്‍പിഎഫ് ജവാന്‍ റിമാന്‍ഡില്‍
കിനാനൂര്‍ -കരിന്തളം തോളേനിയിലെ മധുവിനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കോയിത്തട്ടയിലെ ശ്രീജിത്തിനെ (30) അടിച്ചു പരിക്കേല്‍പ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നതു ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്നു നീലേശ്വരം പോലീസ് പറഞ്ഞു. അകന്ന ബന്ധുക്കള്‍ കൂടിയാണ് ഇരുവരും. രണ്ടു മാസം മുന്‍പാണ് അക്രമം നടന്നത്. ദീര്‍ഘകാലം ചികില്‍സയിലായിരുന്ന ശ്രീജിത്ത് ആശുപത്രി വിട്ടു.

Post a Comment

0 Comments