നീലേശ്വരം: ജനുവരി 8 ന്റെ ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂണിയന് സമിതിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം മുനിസിപ്പല്‍തല കാല്‍നട ജാഥ നടത്തി.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ജാഥകള്‍ നീലേശ്വരം ബസ്സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ചു. ചെമ്മാക്കര ജാഥ എ.ഐ.ടി.യു.സി നേതാവ് എ.അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തുതു. ജാഥാലീഡര്‍: പി.സുഭാഷ്, പട്ടേനജാഥ: സി.ഐ.ടി. യു.നേതാവ് എ.വി.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.ജാഥാ ലീഡര്‍: കെ.രഘു.
ചാത്തമത്ത് ജാഥ ജെ.ടി. യു.സി നേതാവ് സുരേഷ് പുതിയേടത്ത് ഉല്‍ഘാടനം ചെയ്തു.ജാഥാ ലീഡര്‍: വി.കെ.ദാമോദരന്‍. പാലായി ജാഥ സി. ഐ.ടി.യു.നേതാവ് കെ.വി.കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജാഥാ ലീഡര്‍: വി.ശശി.വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണങ്ങളില്‍ സംയുക്ത ടി.യു.നേതാക്കളായ പി.വിജയകുമാര്‍, രമേശന് കാര്യങ്കാട്, സുരേഷ് പുതിയേടത്ത് സി.വി.ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.സി.വി.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. രമേശന് കാര്യംകോട്, സുരേഷ് പുതിയേടത്ത് എന്നിവര്‍ പ്രസംഗിച്ചു. സമാപന യോഗത്തില്‍ കെ.ഉണ്ണി നായര്‍ സ്വാഗതം പറഞ്ഞു.
0 Comments