ജ്യൂസ് വില്‍പ്പനക്കാരി ജ്യൂസ് കുടിക്കാനെത്തിയ യുവാവിനൊപ്പം പോയി


കാഞ്ഞങ്ങാട്: വയര്‍ കുറക്കാനുള്ള ജ്യൂസ് വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ ഭര്‍തൃമതി ജ്യൂസ് കുടിച്ച് വയര്‍ കുറക്കാനെത്തിയ യുവാവിനൊപ്പം വീടുവിട്ടു.
കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ 24 കാരിയായ ജീവനക്കാരിയാണ് നീലേശ്വരം കണിച്ചിറ സ്വദേശിയായ യുവാവിനൊപ്പം പോയത്. യുവതിക്ക് ഇരട്ടക്കുട്ടികളുണ്ട്. ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിച്ചു വിവരമറിയിച്ചു. കുട്ടികളെ തനിച്ചാക്കി കാമുകനൊപ്പം പോകുന്ന യുവതികള്‍ക്കെതിരായ പുതിയ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ് ഇവരെ വിളിച്ചറിയിച്ചു. ഇതറിഞ്ഞു ഭയന്ന യുവതി വീട്ടിലെത്തി കുട്ടികളെയും കൂട്ടി സ്വന്തം ഇഷ്ടത്തിനുപോയി. യുവതിയുടെ വീട്ടുകാരോ ഭര്‍തൃവീട്ടുകാരോ രേഖാമൂലം പരാതി നല്‍കാത്തതിനാലും ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാലും പോലീസ് കേസെടുത്തിട്ടില്ല.

Post a Comment

0 Comments