കോണ്‍ഗ്രസ് സേവാദള്‍ സ്ഥാപക ദിനം ആഘോഷിച്ചു


ബേഡഡുക്ക: ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ് സേവാദള്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സേവാദള്‍ സ്ഥാപക ദിനാഘോഷം മുതിര്‍ന്ന സേവാദള്‍ പ്രവര്‍ത്തകര്‍ ഭാസ്‌ക്കരന്‍ ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു.
സേവാദള്‍ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ കുണ്ടൂച്ചി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സന്തോഷ് കൊളത്തൂര്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ഇബ്രാഹിം മരുദടുക്കം, സേവാദള്‍ മണ്ഡലം ജനറല്‍ സെക്രട്ടറി രാജ് കുമാര്‍ പറയംപ്പള്ളം.കെ.എസ്.യു.ജില്ലാ കമ്മറ്റി മെമ്പര്‍ ശ്രീജിത്ത്‌കോടോത്ത്,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ശ്രീരാജ് കോടോത്ത്, സി.വിനോദ് കുണ്ടൂച്ചി, മധു തോണിക്കടവ്,ജനശ്രി മണ്ഡലം ചെയര്‍മാന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments